മുണ്ടക്കയം: മുണ്ടക്കയത്ത് ഇന്ന് നടത്തിയ കോവിഡ് പരിശാധനയിൽ ഗ്രാമപഞ്ചായത്ത് മെമ്പർക്കുൾപ്പടെ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവായി. നാലാം വാർഡിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാലാം വാർഡിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച മെമ്പറുമായി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ സമ്പർക്കം പുലർത്തിയിട്ടുള്ളതിനാൽ പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസ് താൽക്കാലികമായി അടച്ചതായി പ്രസിഡന്റ് പറഞ്ഞു. സമ്പർക്കത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്ക് ആരോഗ്യ വകുപ്പ് ക്വാറന്റയിൻ നിർദേശിച്ചു. അണുനശീകരണത്തിനു ശേഷം മാത്രമേ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുകയുള്ളു.