കോട്ടയം ജില്ലയില്‍ 458 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 455 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി.
പുതിയതായി 4831 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 201 സ്ത്രീകളും 58 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
505 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 20755 പേര്‍ കോവിഡ് ബാധിതരായി. 13568 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18841 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം
ഈരാറ്റുപേട്ട-59
കോട്ടയം-34
പനച്ചിക്കാട്-24
പുതുപ്പള്ളി-22
വാഴപ്പള്ളി-21
ഏറ്റുമാനൂര്‍-20
കങ്ങഴ-18
ചങ്ങനാശേരി-15
പാറത്തോട്, വൈക്കം, അയര്‍ക്കുന്നം-14
എരുമേലി, കുമരകം-13
കറുകച്ചാല്‍-12
അതിരമ്പുഴ, വെച്ചൂര്‍ -10
തലയാഴം, ആര്‍പ്പൂക്കര-9
പാമ്പാടി, അയ്മനം-8
തലയോലപ്പറമ്പ് -7
മരങ്ങാട്ടുപിള്ളി, മുണ്ടക്കയം, തൃക്കൊടിത്താനം, കുറിച്ചി-6
വാകത്താനം, പള്ളിക്കത്തോട്, മാടപ്പള്ളി കാണക്കാരി, പൂഞ്ഞാര്‍, മാഞ്ഞൂര്‍,- 5
നീണ്ടൂര്‍, ടിവി പുരം, കാഞ്ഞിരപ്പള്ളി, രാമപുരം, തിരുവാര്‍പ്പ്-4
എലിക്കുളം, കല്ലറ-3
കടുത്തുരുത്തി, പാലാ, നെടുംകുന്നം, വെള്ളൂര്‍, മീനടം-2
പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, മറവന്തുരുത്ത് ,അകലക്കുന്നം, വിജയപുരം, തിടനാട്, കുറവിലങ്ങാട് , മണിമല, മീനച്ചില്‍, ചിറക്കടവ്, തലപ്പലം, ഉദയനാപുരം, ഉഴവൂര്‍, മേലുകാവ് 1