കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി മണങ്ങല്ലൂർ പാനാപ്പള്ളി എബ്രഹാമിന്റെ മകൻ ബിനു(41) ആണ് തിങ്കളാഴ്ച്ച ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. മരണ ശേഷം നടന്ന കോവിഡ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസം മുൻപ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച്ച അംഗന്‍വാടികളില്‍ കണ്‍സ്യൂമര്‍ ഫെഡിന്റ പോഷകാഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വീട്ടില്‍ വച്ച് പെട്ടെന്ന് ദേഹാസ്വസ്ഥ്യമുണ്ടാകുന്നത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൊരട്ടി സെന്റ്.ജോസഫ് പള്ളിയിൽ സംസ്ക്കാരം നടത്തി.