കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൊതുപരിപാടികൾ റദ്ദാക്കി ഉമ്മൻ ചാണ്ടി സ്വയം ക്വാറന്റയിനിൽ പ്രവേശിച്ചു. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം കോൺഗ്രസ്സ് ജില്ലാ കമ്മറ്റി ഓഫീസിൽ നടത്താനിരുന്ന വാർത്താ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ് എന്നിവരാണ് ഡി സി സി ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയത്. പുതുപ്പള്ളിയിലെ വീട്ടിലാണ് ഉമ്മൻ ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്.