കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ കോവിഡ് കൺട്രോൾ റൂം സേവനം വിപുലീകരിച്ചു. കോവിഡ് രോഗികളുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം ജില്ലയിൽ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനമാണ് വിപുലീകരിച്ചത്. ഇതിനായി 16 ടെലിഫോണ്‍ നമ്പറുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. 2 ഷിഫ്റ്റുകളിലായി പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാണ് കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നത്. സാമ്പിള്‍ പരിശോധന, ക്വാറന്‍റയിന്‍, ചികിത്സ തുടങ്ങിയവ സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങളും അറിയിക്കാം. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരിക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. കണ്‍ട്രോള്‍ റൂമില്‍ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.
കൺട്രോൾ റൂം നമ്പറുകൾ:
1077 (ടോൾ ഫ്രീ) 0481 2568714
0481 2561500 0481 2581900
0481 2566400 0481 2583200
0481 2562300 0481 2304800
0481 2562100 9188610014
0481 2566100 9188610015
0481 2561300 9188610016
0481 2565200 9188610017