തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിലേത് ഇന്ന് മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ AAY മഞ്ഞ കാർഡുകാർക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. അതോടൊപ്പം സെപ്റ്റംബർ മാസം ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്കായി ഈ മാസം 25 വരെ സമയം ദീഘിപ്പിച്ചതായും ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കാർഡിന്റെ അവസാന ആക്കം 0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഇന്ന് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.
കാർഡിന്റെ അവസാന ആക്കം 1,2,3,4 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഈ മാസം 26 നും
കാർഡിന്റെ അവസാന ആക്കം 5,6,7,8,9 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഈ മാസം 27 നും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.
മറ്റു കാർഡുകാർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണ തീയതി പിന്നീട് അറിയിക്കും.