ഈരാറ്റുപേട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് മരിച്ചു. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി മുനീർ ആണ് മരിച്ചത്. 4 ദിവസം മുൻപ് കോഴിക്കോട് വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.