സംക്രാന്തി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയിൽപ്പെടുത്തി നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നിർവ്വഹിച്ചു. സാമൂഹിക സേവന രംഗത്ത് പോപുലർ ഫ്രണ്ട് മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2018 പ്രളയത്തിൽ വീട് തകർന്ന സംക്രാന്തി സ്വദേശിയായ ഷാജഹാനാണ് സംഘടന പുതിയ വീട് നിർമിച്ചു നൽകിയത്. 2018 ലെ പ്രളയത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി 54 പുതിയ വീടുകളും നൂറിലധികം വീടുകളുടെ മെയിൻ്റനൻസും സംഘടന ചെയ്യുകയുണ്ടായി. 2019 ൽ നടന്ന പ്രളയത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും പുനരധിവാസത്തിലും 2020 ലെ കോവിഡ് റിലീഫ് രംഗത്തും സംഘടന മുന്നിട്ടിറങ്ങിയിരുന്നതായി അബ്ദുൽ സത്താർ പറഞ്ഞു.
പോപുലർ ഫ്രണ്ട് എറണാകുളം സോണൽ സെക്രട്ടറി എം.എച്ച് ഷിഹാസ്, ജില്ലാ പ്രസിഡൻ്റ് സുനീർ മൗലവി, സെക്രട്ടറി സൈനുദ്ദീൻ, എസ്ഡിപിഐ ജില്ല പ്രസിഡൻറ് യു നവാസ്,നീലിമംഗലം ജുമ മസ്ജിദ് ഇമാം അബ്ദുള്ളാ ബിൻ ശരീഫ് വാഫി, ജമാഅത്ത് പ്രസിഡണ്ട് പി കെ സിറാജുദ്ദീൻ, ഡിവിഷൻ പ്രിസിഡന്റ് ഷെമീർ അലിയാർ, ഡിവിഷൻ സെക്രട്ടറി ഷെമീർ എ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി ഡിവിഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.