തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ്സ്(എം) ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് എന്ന ഔദ്യോഗിക രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിനു ശേഷം ജോസ് കെ മാണി തിരുവനന്തപുരത്ത് എത്തി എൽ ഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. റോഷി അഗസ്റ്റിൻ എം.എൽ.എ ക്കൊപ്പം ആണ് ജോസ് കെ മാണി ജോസ് കെ മാണി എൽ ഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും എൽ ഡി എഫ് കൺവീനർ വിജയരാഘവനെയും എ കെ ജി സെന്ററിലെത്തിയാണ് ജോസ് കെ മാണി കൂടിക്കാഴ്ച്ച നടത്തിയത്. എം എൻ സ്മാരകത്തിലെത്തിയാണ് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്.