കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഒന്നര വയസ്സുകാരൻ കാറിനുള്ളിൽ കുടുങ്ങി. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം കാഞ്ഞിരപ്പള്ളിയിൽ റോഡരുകിൽ കാർ പാർക്ക് ചെയ്ത ശേഷം പുറത്തേക്കിറങ്ങി പിൻസീറ്റിലിരുന്ന കുട്ടിയെ എടുക്കാൻ തുടങ്ങുന്നതിനു മുൻപ് കാറിന്റെ ഓട്ടോമാറ്റിക്ക് ലോക്ക് വീഴുകയായിരുന്നു. കാറിന്റെ താക്കോൽ വാഹനത്തിൽ നിന്നും എടുത്തിരുന്നില്ല. കുട്ടി കാറിനുള്ളിലായതോടെ മാതാപിതാക്കൾ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി കാറിന്റെ ചില്ല് പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.