കോട്ടയം: കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക് പോയതോടെ തോമസ് ചാഴിക്കാടനും ജയരാജും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണയുടെ ജില്ലാതല ഉത്‌ഘാടനം കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കോട്ടയം ഡി സി സി യുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ വാർഡ് തലത്തിൽ ജനകീയ വിചാരണ നടത്തും. യൂഡിഫ്ന്റെയും കോൺഗ്രസ്സ് പാർട്ടിയുടെയും നയങ്ങളും നിലപാടുകളും ഉയർത്തി പിടിച്ച് തിരഞ്ഞെടുപ്പുകളെ നേരിടുകയും വിജയിച്ചതിനു ശേഷം മറ്റൊരു മുന്നണിയുടെ ഭാഗമാവുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ എംഎൽഎ പറഞ്ഞു.