kottayam district containment zone.കോട്ടയം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകൾ.

കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 8 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി - 5, 9, 51, കാണക്കാരി - 10, 11, വാകത്താനം - 1, പായിപ്പാട് - 3, കങ്ങഴ - 11 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ ആണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. അതേസമയം കുറവിലങ്ങാട് - 1, കുമരകം - 12, ചങ്ങനാശേരി മുനിസിപ്പാലിറ്റി - 1എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ കോട്ടയം ജില്ലയിൽ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 49 വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളുടെ വിവരങ്ങൾ:

മുനിസിപ്പാലിറ്റികള്‍:

1.കോട്ടയം - 39, 5, 9, 51

2. ചങ്ങനാശേരി - 34, 24, 29, 13,10

3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26

4. ഏറ്റുമാനൂര്‍ - 7,5,3

ഗ്രാമപഞ്ചായത്തുകള്‍:

5. എരുമേലി- 7,5,6

6. ഉദയനാപുരം - 17

7. കുമരകം- 7,

8. വാഴപ്പള്ളി-19, 7

9. പനച്ചിക്കാട്- 12

10. കുറിച്ചി - 11

11. അതിരമ്പുഴ-15

12. ചിറക്കടവ്-20,18

13. കിടങ്ങൂര്‍ - 1,14

14. കൂട്ടിക്കല്‍ - 13

15. എലിക്കുളം-6

16. തലയാഴം - 5

17. ടി.വി പുരം - 7, 8

18. ഭരണങ്ങാനം - 7

19. തലയോലപ്പറമ്പ്- 2

20. കങ്ങഴ - 9, 11

21. വെളിയന്നൂര്‍ - 7

22. വെച്ചൂര്‍ - 10

23. മരങ്ങാട്ടുപ്പിള്ളി - 10

24. കറുകച്ചാല്‍ - 9

25. കാണക്കാരി - 10, 11

26. വാകത്താനം - 1

27. പായിപ്പാട് - 3