കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിനായി നിലവിലുള്ള പോളിംഗ് ബൂത്തുകൾക്കൊപ്പം അധികമായും ബൂത്തുകൾ കോട്ടയം ജില്ലയിലുൾപ്പടെ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം കോട്ടയം ജില്ലയിൽ 1579425 വോട്ടർമാരാണുള്ളത്. ഇതിൽ 765429 പേർ പുരുഷന്മാരും 813987 പേർ സ്ത്രീകളും 9 പേർ ട്രാൻസ്ജെൻഡേഴ്‌സുമാണ്. 31 വരെ പുതുതായി ഓൺലൈനായി പേര് ചേർക്കാനും തെറ്റ് തിരുത്താനും മരിച്ചവരുടെ പേര് നീക്കം ചെയ്യാനും അവസരമുണ്ട്.