കോട്ടയം: സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി 106.93 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചു. ആശുപത്രികളിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.