കോട്ടയം: കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ് ആയി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വലവൂരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ ഐ ഐ ടി) ഇന്ന് കോട്ടയത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഓൺലൈൻ വിദ്യാഭ്യാസ രംഗത്തിന് കരുത്തു പകരാൻ ഓൺലൈൻ വിദ്യാഭ്യാസത്തിനുതകുന്ന Open Source Platform for Teaching and Learning Process (OSOC-P) പ്ലാറ്റ്ഫോം നിർമ്മിച്ചിരിക്കുകയാണ് വലവൂർ ഐ ഐ ഐ ടി. ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന വിർച്വൽ ക്ലാസ്സുകൾ, ലാബുകൾ, കോൺഫറൻസുകൾ,വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാണ്. സ്വന്തമായി ഇൻക്യൂബേഷൻ സെന്ററുള്ള കോട്ടയം IIITയിൽ അവരുടെ സ്വന്തം സെർവറുകളിൽ ഡാറ്റാ സൂക്ഷിക്കപ്പെടുന്നതിനാൽ കൂടുതൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്ന ഒന്നുകുടിയായിരിക്കും ഈ പുത്തൻ പ്ലാറ്റ്ഫോം. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു.