കോട്ടയം: ഇതും നമ്മുടെ ജില്ലയിലെ ഒരു റോഡാണ്. പക്ഷെ ഈ വഴി ഒന്ന് യാത്ര ചെയ്യണമെങ്കിൽ കുറച്ചൊക്കെ അഭ്യാസം കൂടി അറിഞ്ഞിരിക്കണം. പൊട്ടിപ്പൊളിഞ്ഞിട്ടും അധികാരികൾ തിരിഞ്ഞു നോക്കാത്ത കോട്ടയം കഞ്ഞിക്കുഴി മടുക്കാനി ദേവലോകം പി സി ചെറിയാൻ റോഡിന്റെ അവസ്ഥായാണിത്. ദിവസേന നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. നാളുകളായി റോഡിന്റെ അവസ്ഥ ഇതുതന്നെയാണെന്നു നാട്ടുകാരും പരാതിപ്പെടുന്നു.
ചിത്രം: ശ്രീകാന്ത് മറ്റക്കര.