കോട്ടയം: സംസ്ഥാനത്ത് ആദ്യമായി നെഗറ്റീവ് പ്രഷർ ഐ സി യു കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് മുഖ്യമന്ത്രിയോ പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉത്‌ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നെഗറ്റീവ് പ്രഷർ ഐ സി യു വിൽ മുറിയിലെ വായു പുറത്തേക്ക് പുറന്തള്ളുകയും ശുദ്ധമായ വായു അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇതിനാൽ പുറത്തു കളയുന്ന വായുവിന്റെ അണുനശീകരണവും ചികിത്സയിലുള്ളവർക്ക് ശുദ്ധവായു ലഭിക്കുകയും ചെയ്യും. രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് അണുബാധയുണ്ടാകാതെ തടയുവാൻ ഈ സംവിധാനം സഹായിക്കും. ഒരു കോടി രൂപ മുടക്കി നിർമ്മിച്ചിരിക്കുന്ന നെഗറ്റീവ് പ്രഷർ ഐ സി യു വിൽ 12 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റർ,മോണിറ്റർ,ഓക്സിജൻ, തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനം കോവിഡ്, നിപ, ടി.ബി തുടങ്ങിയ സാക്രംമിക രോഗങ്ങള്‍ ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളുടെ പരിചരണത്തിന് വളരെയധികം ആവശ്യമായ ഒന്നാണ്.