മണിമല: മസ്‌ക്കറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം മണിമല വെള്ളാവൂർ കരിമ്പൻമാക്കൽ ബിജോ ജോസഫ്(46) ആണ് മരിച്ചത്. ഈ മാസം 14 നായിരുന്നു മസ്‌ക്കറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബിജോയെ വാഹനമിടിച്ചത്. സംഭവ സ്ഥലത്തു വെച്ച് തന്നെ ബിജോ മരണപ്പെട്ടിരുന്നു. മൃതദേഹം ഇപ്പോൾ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. ഭാര്യ വിനീത.