കോട്ടയം നഗരത്തിൽനിന്നും 8 കിലോമീറ്റർ അകലെ തിരുവാർപ്പിൽ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഭാരതത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം .1500 വർഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വാണരുളുന്ന ചതുർഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയിൽ (വാർപ്പിൽ) പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഈ ക്ഷേത്രത്തിനും ആ നാടിനും തിരുവാർപ്പ് എന്ന പേര് വന്നത് . എല്ലാ ദിവസ്സവും രാവിലെ 2 മണിക്ക് നടതുറക്കും 3 മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷഃപായസത്തിന്റെ നിവേദ്യം ഭഗവാനു സമർപ്പിയ്ക്കും തിരുവാർപ്പിൽ കഴിയുന്ന ഭഗവാനു വിശപ്പ് സഹിക്കാൻ കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്ര നേരത്തെ നട തുറക്കുന്നതും നിവേദ്യം അര്പ്പിക്കുന്നതും ഇത് മൂലം തന്നെ ഗ്രഹണ ദിവസ്സങ്ങളിൽ പോലും നടയടയ്ക്കാറില്ല. എന്തുതന്നെയായാലും തിരുനട കൃത്യസമയത്തു തുറക്കണം. അതിനുമാറ്റമില്ല. താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാതില്‍ വെട്ടിപ്പൊളിച്ചായാലും ചിട്ടപോലെ കാര്യങ്ങള്‍ നടക്കണം. ഇതുസംബന്ധിച്ചി ഐതീഹ്യ കഥകളുമുണ്ട്.
Image for representation only