കോട്ടയം സ്വദേശിയായ റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അമീറാ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജി ഡബ്ള്യു കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ മുഹമ്മദ്, അനൂപ് ആർ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. മീനാക്ഷിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അരിഷ് അനൂപ്, കോട്ടയം രമേശ്, കോട്ടയം പുരുഷൻ, ബോബൻ സംേൽ, മീനാക്ഷി മഹേഷ് തുടങ്ങി നിരവധി താരങ്ങൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്ത പോസ്റ്ററിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു.