പാലാ: പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. ഇരുവരുടെയും കൂടിക്കാഴ്ച്ച ഈ ആഴ്ച്ച തന്നെ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. 21 നു മുൻപ് തന്നെ കൂടിക്കാഴ്ച്ച നടത്തിയേക്കും. കാരണം 21 നാണു എൽ ഡി എഫ് യോഗം ചേരുന്നത്. പാലാ നിയമസഭാ സീറ്റ് വിട്ടുനൽകില്ല എന്ന് എൻ സി പി നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. പാലാ സീറ്റിനു പകരം മറ്റ് സീറ്റുകൾ ഏതെങ്കിലും നൽകാൻ സിപിഎം തയ്യാറാണെന്നും സൂചനയുണ്ട്.