ഇരുമ്പ് പൈപ്പുകളിൽ തകിടുകൾ ചേർത്തു വെച്ച് ഗാന്ധിജിയുടെ ചിത്രം സൃഷിടിച്ച് വിസ്മയം തീർത്ത് മഞ്ചേഷ് മോഹൻ.

ചങ്ങനാശ്ശേരി: കലാരംഗത്ത് വിസ്മയങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന മഞ്ചേഷ് മോഹൻ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ചങ്ങനാശ്ശേരി പെരുന്നയിൽ തീർത്ത ഗാന്ധിജിയുടെ ചിത്രം. ഇരുമ്പ് പൈപ്പുകളിൽ പ്രത്യേകമായി വെട്ടിയെടുത്ത തകിടുകൾ ചേർത്തു വെച്ചാണ് ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധിജിയുടെ ചിത്രം മഞ്ചേഷ് സൃഷ്ടിച്ചിരിക്കുന്നത്. കലാരംഗത്ത് നിരവധി വ്യത്യസ്‌തകൾ സമ്മാനിച്ച വ്യക്തിത്വമാണ് മഞ്ചേഷ്. വ്യത്യസ്തമാർന്ന പുത്തൻ ശൈലികൾ കലാരംഗത്തിന് സമ്മാനിച്ചയാളാണ് ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ മഞ്ചേഷ് മോഹൻ. മഞ്ചേഷിന്റെ വ്യത്യസ്തതയാർന്ന ആശയത്തിനോട് സുഹൃത്തുക്കളും ഒത്തുചേർന്നതോടെ ഈ ഗാന്ധിജയന്തി ദിനത്തിൽ പിറവിയെടുത്തത് മറ്റൊരു ദൃശ്യ വിസ്മയം തന്നെയായിരുന്നു. 2 ദിവസം കൊണ്ടാണ് ഈ വിസ്മയ സൃഷ്ടി ഇദ്ദേഹം നിർമ്മിച്ചെടുത്തത്.