മറിയപ്പള്ളി: കോട്ടയം മറിയപ്പള്ളിയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറിയപ്പള്ളി അണലക്കാട്ടില്ലത്തില്‍ എ.വി ദാമോരന്‍ നമ്പൂതിരിയുടെയും ദിവ്യയുടെയും മകനായ ധനുഷ് (12)നെയാണ് വീടിനുള്ളിലെ ബാത്ത്റൂമിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുളിക്കുന്നതിനായി ബാത്റൂമിലേക്ക് പോയ കുട്ടിയെ കാണാതായതോടെ മാതാവ് നോക്കിയപ്പോഴാണ് ബാത്റൂമിൽ ചലനമറ്റ നിലയിൽ ധനുഷിനെ കണ്ടത്തിയത്. ദിവ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ കോട്ടയം ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളിയ്ക്കുന്നതിനായി ഉപയോഗിയ്ക്കുന്ന തോര്‍ത്ത് കഴുത്തിൽ കുരുങ്ങിയ അവസ്ഥയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞു സംസ്കരിക്കും.