കോട്ടയം: ജില്ലാ കമ്മറ്റികൾ യു ഡി എഫ് പുനഃസംഘടിപ്പിച്ചതോടെ മോൻസ് ജോസഫ് എംഎൽഎ യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാനായി. കേരളാ കോൺഗ്രസ്സ് മാണി വിഭാഗമായിരുന്നു കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം കൈവശം വച്ചിരുന്നത്. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക് പോയതോടെയാണ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകിയത്. ജില്ലാ കമ്മറ്റികൾ പുനഃസംഘടിപ്പിച്ചതിന് കഴിഞ്ഞ യോഗത്തിൽ യു ഡി എഫ് അംഗീകാരം നൽകിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നയിക്കണ്ടാണ് ജില്ലാ കമ്മറ്റികൾ പുനഃസംഘടിപ്പിച്ചത്. കൺവീനറായി ജോസി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.