പാലാ: കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി തന്റെ മുടി പൂർണ്ണമായും മുറിച്ചു നൽകി നിഷ ജോസ് കെ മാണി. ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറായ നിഷ ഇത് രണ്ടാം തവണയാണ് കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകുന്നത്. സർഗ ക്ഷേത്ര എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫാ. അലക്സ് പ്രായിക്കുളമാണ് മുടി വിഗ് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.