കോട്ടയം: കോട്ടയം ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്കയുയർത്തി ആരോഗ്യ പ്രവർത്തകരിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു.  ജില്ലയിൽ കഴിഞ്ഞ 13 ദിവസമായി തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരിൽ രോഗബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ഒക്ടോബർ 10 നു അഞ്ച് ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ ഒക്ടോബർ 12 നു പതിനേഴ് പേർക്കും ഒക്ടോബർ 16 നു 24 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.