കോട്ടയം: അമേരിക്കയിലെ Advocate Lutheran General Hospital സ്റ്റാഫ് നഴ്‌സായ കോട്ടയം സ്വദേശിനി ജിഷ ജോസഫിന് ഈ വർഷത്തെ Nurse of the Year പുരസ്ക്കാരം ലഭിച്ചു. മികച്ച സേവനത്തിലുള്ള ഈ വർഷത്തെ പുരസ്ക്കാരം ലഭിച്ച ജിഷ ഈ ആശുപത്രിയിൽ നിന്നും മികച്ച നേഴ്സിനുളള പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി നഴ്‌സാണ്. കട്ടായം സ്വദേശിനിയായ ജിഷ ജോസഫ് ഇപ്പോൾ അമേരിക്കയിലെ ചിക്കാഗോയിലാണ് താമസം. ഭർത്താവ് ഇടുക്കി തടിയമ്പാട് സ്വദേശി സുഭാഷ്.മകൾ റുത്ത്. ജിഷയ്ക്ക് കോട്ടയത്തിന്റെ അഭിനന്ദനങ്ങൾ.