തിരുവനന്തപുരം: പാലാ സീറ്റിൽ തീരുമാനമെടുക്കുന്നത് ജയസാധ്യത മുൻനിർത്തി മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നലെ എം എൽ എ മാണി സി കാപ്പൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് സഹകരിക്കാൻ തീരുമാനിച്ചതോടെ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് പാലായിലെ സീറ്റ് സംബന്ധിച്ച തീരുമാനം. ഇപ്പോഴത്തെ മുന്നണി ക്രമീകരണങ്ങൾ തുടരാനാണ് നിലവിലെ തീരുമാനം എന്ന് മുഖ്യമന്ത്രി പറഞ്ഞു.