പനച്ചിക്കാട്: കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബികയില്‍ നവരാത്രി മഹോത്സവം ആരംഭിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദർശനം, വിദ്യാരംഭം, കലോപാസന എന്നിവയ്ക്കുള്ള വർച്ച്വൽ ആപിൻ്റെ ഉത്ഘാനം ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു.
നവരാത്രി മഹോത്സവത്തിന്റെ ഉത്‌ഘാടനം എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഒന്നാം ദിവസമായ ഇന്നലെ കലാമണ്ഡപത്തില്‍ സംഗീതസദസ്സ് നടന്നു. ഈ മാസം 26 വരെയാണ് നവരാത്രി മഹോത്സവം. 23 നാണ് പൂജവെയ്പ്പ്. 26 നാണു വിദ്യാരംഭം.