ഈരാറ്റുപേട്ട: കോവിഡ് വ്യാപനത്തെ തുടർന്ന് തകർച്ചയുടെ വക്കിലെത്തിയ കാർഷിക രംഗത്തിനും പൂഞ്ഞാറിലെ കർഷകർക്കും കൈത്താങ്ങായി എംഎൽഎ പി സി ജോർജ് അവതരിപിച്ച പദ്ധതിയായ പൂഞ്ഞാർ കാർഷിക വിപണി ഇന്ന് പതിനയ്യായിരത്തിലധികം അംഗങ്ങളുമായി നേട്ടത്തിന്റെ പാതയിലാണ്. കാർഷിക വിളകൾക്ക് മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക എന്ന ലക്‌ഷ്യത്തോടെ ആരംഭിച്ച പൂഞ്ഞാർ കാർഷിക വിപണി ഓൺലൈൻ പ്ലാറ്റഫോമിലൂടെ കർഷകർ തങ്ങളുടെ വിവിധങ്ങളായ കാർഷിക ഉത്പ്പന്നങ്ങൾ വിൽക്കുകയും അവയ്‌ക്കെല്ലാം മികച്ച വില ലഭിക്കുകയും ചെയ്തതായി പി സി ജോർജ് പറഞ്ഞു. ലോക്കഡോൺ കാലത്തു വീട്ടമ്മമാർ കേക്ക്,പലഹാരങ്ങൾ,അച്ചാറുകൾ എന്നിവയും പൂഞ്ഞാർ കാർഷിക വിപണി ഓൺലൈൻ പ്ലാറ്റഫോമിലൂടെ വിപണനം നടത്തുകയുണ്ടായി. ഈ ഗ്രൂപ് വഴി ലക്ഷം രൂപയ്ക്കു മുകളിൽ കേക്ക് വില്പന വഴി സമ്പാദിച്ച വീട്ടമ്മമാർ വരെ നമ്മുടെ ഇടയിലുണ്ടെന്നുള്ളത് ഈ കൂട്ടായ്മയുടെ വിജയമാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.
ഇതോടൊപ്പം തൊഴിൽ തേടി അലയുന്നവർക്ക് ഒരു പരിധി വരെ പുതിയ ജോലികൾ കണ്ടെത്താൻ സഹായകവുമാകുന്നതിനായി ആരംഭിച്ച പൂഞ്ഞാർ തൊഴിൽ വീഥിയും ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. നിരവധിപ്പേർക്കാണ് ഈ ഗ്രൂപ്പ് വഴി ജോലികൾ ലഭിച്ചിട്ടുള്ളത് എന്നും എംഎൽഎ പറഞ്ഞു.
ചിത്രം:പൂഞ്ഞാർ കാർഷിക വിപണിയുടെ ഉത്‌ഘാടനം.