നമ്മുടെയൊക്കെ മിക്കവാറും വീടുകളിൽ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നുണ്ട്. വളർത്തു മൃഗങ്ങളുടെയോ മറ്റു മൃഗങ്ങളുടെയോ കടിയോ മാന്തലോ ഏറ്റാൽ ഉടൻ തന്നെ പേവിഷ ബാധയ്‌ക്കെതിരായ വാക്സിൻ ലഭിക്കുന്ന ആശുപത്രികളിൽ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ വാക്സിൻ എടുക്കേണ്ടതാണ്. 

നമ്മുടെ കോട്ടയം ജില്ലയിൽ പേവിഷ ബാധയ്‌ക്കെതിരായ വാക്സിൻ ലഭിക്കുന്നആശുപത്രികൾ ഇവയൊക്കെയാണ്:

1 മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം

2 കുട്ടികളുടെ ആശുപത്രി മെഡിക്കൽ കോളേജ്

3 ജനറൽ ആശുപത്രി കോട്ടയം

4 ജനറൽ ആശുപത്രി ചങ്ങനാശ്ശേരി

5 ജനറൽ ആശുപത്രി പാലാ

6 ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി

7 താലൂക്ക് ആശുപത്രി വൈക്കം

8 താലൂക്ക് ആശുപത്രി പാമ്പാടി

9 സാമൂഹികാരോഗ്യ കേന്ദ്രം സചിവോത്തമപുരം

10 സാമൂഹികാരോഗ്യ കേന്ദ്രം ഇടയിരിക്കപ്പുഴ

11 പ്രാഥമികാരോഗ്യ കേന്ദ്രം വാകത്താനം

12 ഗവണ്മെന്റ് ആശുപത്രി മുണ്ടക്കയം

13 സാമൂഹികാരോഗ്യ കേന്ദ്രം പൈക

14 സാമൂഹികാരോഗ്യ കേന്ദ്രം തോട്ടയ്ക്കാട്

15 ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം അതിരമ്പുഴ

16 സാമൂഹികാരോഗ്യ കേന്ദ്രം കുമരകം

17 ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മുണ്ടൻകുന്ന്

18 സാമൂഹികാരോഗ്യ കേന്ദ്രം പാറമ്പുഴ

19 കെ എം സി എച് ഏറ്റുമാനൂർ.

20 സാമൂഹികാരോഗ്യ കേന്ദ്രം കടപ്ലാമറ്റം

21 സാമൂഹികാരോഗ്യ കേന്ദ്രം രാമപുരം

22 സാമൂഹികാരോഗ്യ കേന്ദ്രം കൂടല്ലൂർ

23 സാമൂഹികാരോഗ്യ കേന്ദ്രം ഉള്ളനാട്‌

24 സാമൂഹികാരോഗ്യ കേന്ദ്രം ഇടമറുക്

25 കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രി ഉഴവൂർ

26 കുടുംബാരോഗ്യ കേന്ദ്രം ഈരാറ്റുപേട്ട.

27 പ്രാഥമികാരോഗ്യ കേന്ദ്രം മരങ്ങാട്ടുപിള്ളി

28 സാമൂഹികാരോഗ്യ കേന്ദ്രം തലയോലപ്പറമ്പ്

29 കുടുംബാരോഗ്യ കേന്ദ്രം ബ്രഹ്മമംഗലം