മണിമല: മസ്‌ക്കറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച മണിമല സ്വദേശിയുടെ സംസ്ക്കാരം ഇന്ന്. മണിമല വെള്ളാവൂർ കരിമ്പൻമാക്കൽ ബിജോ ജോസഫ്(46) ആണ് ഈ മാസം 14 നു മസ്‌ക്കറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത്. സംഭവ സ്ഥലത്തു വെച്ച് തന്നെ ബിജോ മരണപ്പെട്ടിരുന്നു. സംസ്ക്കാരം ഇന്ന് പതിനൊന്നരയ്ക്ക് മണിമല സെന്റ്.ബേസിൽസ് പള്ളിയിൽ നടക്കും. മണിമല,മൂങ്ങാനി മേഖലകളിൽ ഇന്ന് ഉച്ചക്ക് 12 വരെ കടകൾ മുടക്കമായിരിക്കും.