കോട്ടയം: ചങ്ങനാശേരി അതിരൂപതയിലെ യുവജന സംഘടനകളായ ലിറ്റിൽ ഫ്ലവർ യുവദീപ്തി - എസ് എം വൈ എം ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച സാമൂഹിക പ്രവർത്തകർകുള്ള ഫാ.റോയി മുളകുപാടം സ്മാരക ഒൻപതാമത് സമർപ്പിതൻ അവാർഡിന്  ഡോ. മേരി കളപ്പുരയ്ക്കൽ അർഹയായി. 100,01 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമാംഗവും കാരിത്താസ് പാലിയേറ്റീവ് കെയർ  മേധാവിയും, പയ്യാവൂർ മേഴ്‌സി ഹോസ്പിറ്റൽ സ്ഥാപകയുമാണ് ഡോ. മേരി കളപ്പുരയ്ക്കൽ. 50 വർഷത്തിലേറെയായി ഡോക്ടർ എന്ന നിലയിൽ മലബാറിലെ ആരോഗ്യ, സാമൂഹ്യ രംഗത്തും കേരളത്തിലെ പാലിയേറ്റീവ് കെയർ, ജീവകാരുണ്യ രംഗത്തും, സഭയുടെ വളർച്ചക്കും നൽകിയ നിസ്വാർഥ സേവനം കണക്കിലെടുത്താണ് അവാർഡ്. കടുവാക്കുളത്തു നടന്ന ചടങ്ങിൽ എം സി ബി എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട് അവാർഡ് സമ്മാനിച്ചു.