തിരുവനന്തപുരം: വിദ്യാരംഭത്തിനോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ കൂടുതൽ കരുതലും ജാഗ്രതയും പുലർത്തണമെന്ന് ആരോഗ്യ മാതൃ കെ കെ ശൈലജ ടീച്ചർ. മുൻകൊല്ലങ്ങളിലേതു പോലെയുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയിലാണ് എന്നും അതിനാൽ തന്നെ കൂടുതൽ ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ് എന്നും ആരോഗ്യ മന്ത്രി ഓർമ്മിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ ചടങ്ങുകളിൽ പങ്കെടുക്കരുത്. ക്ഷേത്രങ്ങളിലും മറ്റുമുള്ള വിദ്യാരംഭ ചടങ്ങുകളിൽ സംബന്ധിക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തി വെയ്ക്കണം. വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.