പാലാ: കോവിഡ് കാലം കഴിയുന്നതോടെ ടൂറിസം മേഖലയിൽ വളർച്ചയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മീനച്ചില്‍ റിവര്‍ വ്യൂ പാര്‍ക്കിന്റെയും ഗ്രീൻ ടൂറിസം കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവ്വഗിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറസ്‌ വഴിയാണ് മുഖ്യമന്ത്രി ഉത്‌ഘാടനം നിർവ്വഹിച്ചത്. കോവിഡ് പ്രതിസന്ധികൾ കഴിയുന്നതോടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിനു പുറമേ ടൂറിസത്തിലൂടെയുള്ള സംസ്ഥാനത്തിന്റെ വരുമാനവും ഇല്ലാതായി. കോവിഡ് മുക്തമാകുന്നതോടെ കേരളത്തിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അതിനായി ടൂറിസം മേഖലയെ പര്യാപ്തമാക്കുന്നതിനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിലും പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.