ന്യൂഡൽഹി: കൂടുതൽ ഇളവുകൾ നൽകാതെ നിലവിൽ തുടരുന്ന അൺലോക്ക് 5 മാർഗ്ഗ നിർദേശങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നവംബർ 30 വരെയാണ് അൺലോക്ക് 5 മാർഗ്ഗ നിർദേശങ്ങൾ തുടരാൻ തീരുമാനമായത്. രാജ്യത്തിന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും കൂടുതൽ ഇളവുകൾ നല്കുന്നതിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടന്നിട്ടില്ല. സെപ്റ്റംബറിലാണ് അൺലോക്ക് 5 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെയാണ് നീട്ടിയിരിക്കുന്നത്.