കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതീ ക്ഷേത്രത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നു. നിരവധി കുരുന്നുകൾ സരസ്വതീ സമക്ഷത്തിൽ ആദ്യാക്ഷരം കുറിച്ചു. പൂർണ്ണമായും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചാണ് ചടങ്ങുൾ നടത്തിയത്. പുലർച്ചെ 2 മണിക്ക് പൂജയെടുപ്പ് ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ 4 മണിക്ക് ആരംഭിച്ചു. മാതാപിതാക്കളിലൊരാളുടെ മടിയിൽ കുട്ടിയെ വിദ്യാമണ്ഡപത്തിലിരുത്തി രക്ഷിതാവ് തന്നെയാണ് കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിച്ചത്. അകലം പാലിച്ചാണ് ഇരിപ്പടങ്ങൾ ക്രമീകരിച്ചത്.