കാടിനെ പ്രണയിക്കുന്ന ഒരു കോട്ടയംകാരി അദ്ധ്യാപിക. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ പെണ്മ. ഡോ.അപർണ പുരുഷോത്തമൻ.
വന്യതയുടെ മനോഹാരിത പകർത്തിയ ഡോ.അപർണ്ണ പുരുഷോത്തമന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കത്തക്കതാണ്. കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും മനോഹരമായ ക്ലിക്കുകൾ അപർണ്ണയുടെ ശേഖരത്തിൽ കാണാം. ആക്ഷൻ ചിത്രങ്ങളാണ് ഏവരെയും കൂടുതലായും ആകർഷിക്കുന്നത്.
ഡോ.അപർണ്ണ പുരുഷോത്തമൻ പകർത്തിയ ചിത്രം.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി,അദ്ധ്യാപിക, എന്നൊക്കെ കേൾക്കുമ്പോൾ ഒരു ആശയക്കുഴപ്പം തോന്നിയേക്കാം എന്നാൽ ഒട്ടും കുഴപ്പിക്കേണ്ട കാര്യം ഇല്ല ഈ അധ്യാപികയ്ക്ക് പ്രണയം കാടിനോടാണ്. പൊതുവെ സ്ത്രീകൾ കുറവായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിനിയായ ഫിസിക്സ് അധ്യാപിക അപർണ ടീച്ചർ. ഷോളയാറിൽ കെ എസ് ഈ ബി അസിസ്റ്റന്റ് എൻജിനീയറായ തന്റെ ഭർത്താവിന്റെ അരികിലേക്കുള്ള യാത്രകളിലാണ് കാടിനെ കുറിച്ച് കൂടുതൽ അറിയുന്നതും പിന്നീട് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് കടന്നുവരുന്നതും.
ഡോ.അപർണ്ണ പുരുഷോത്തമൻ പകർത്തിയ ചിത്രം.
കാനോൻ 550D ആയിരുന്നു ആദ്യ പ്രൊഫഷണൽ കാമറ. എടുത്ത ചിത്രങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും പിന്തുണയും കൂടുതൽ ചിത്രങ്ങൾ എടുക്കാൻ പ്രചോദനം നൽകുകയായിരുന്നു. ഒരു അദ്ധ്യാപിക എന്നനിലയിൽ അധ്യാപനത്തിന് തന്നെയാണ് മുൻഗണ നൽകുന്നതെന്നും ടീച്ചർ പറയുന്നു. RARS ക്യാംപസ് കുമരകത്ത് കഴിഞ്ഞ ജനുവരിയിൽ പരിസ്ഥിതി ഫിലിം ഫെസ്റ്റിവെലിനോടനുബന്ധിച്ചു നടത്തിയ അപർണ്ണയുടെ ചിത്ര പ്രദർശനം കാണാൻ നിരവധിപ്പേരാണ് എത്തിയത്.