പുതുപ്പള്ളി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി ഗ്രിഗോറിയൻ പബ്ലിക്ക് സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണി സ്വീകരിച്ചു വന്ന രാഷ്ട്രീയ നിലപാടുകൾക്കെതിരായാണ് ഇപ്പോൾ ജോസ് കെ മാണി പ്രവർത്തിക്കുന്നതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.