കോട്ടയം:കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലൈലാമ്മ (41),ആനിക്കാട് സ്വദേശി രാമചന്ദ്രന് നായര്‍ (70) എന്നിവരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 134 ആയി.