കോട്ടയം:കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം ഉഴവൂര്‍ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84) എന്നിവരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 136 ആയി.