സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 298, പത്തനംതിട്ട 182, ആലപ്പുഴ 433, കോട്ടയം 415, ഇടുക്കി 97, എറണാകുളം 499, തൃശൂര്‍ 279, പാലക്കാട് 267, മലപ്പുറം 641, കോഴിക്കോട് 684, വയനാട് 164, കണ്ണൂര്‍ 160, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,41,285 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.