എരുമേലി: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എരുമേലിയിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച താത്ക്കാലിക ആശുപത്രി അടച്ചു. താത്ക്കാലിക ആശുപത്രിയിലെ രണ്ട് നേഴ്സുമാർക്കാണ് ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആരോഗ്യ വകുപ്പ് ക്വാറന്റയിൻ നിർദേശിച്ചു. മറ്റു ജീവനക്കാരെ ഇന്ന് തന്നെ നിയമിക്കും. ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതുവരെ ചികിത്സാ സേവനങ്ങൾക്ക് തീർത്ഥാടകർ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തണം.
എരുമേലിയിൽ തീര്ഥാടകർക്കായുള്ള ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.