കോട്ടയം:കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയന്‍ (52)എന്നിവരുടെ മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 128 ആയി.