കോട്ടയം:കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം ഉള്ളനാട് സ്വദേശി ജോസഫ്(66), ചങ്ങനാശ്ശേരി സ്വദേശി എ ജെ ജോസ്(75) എന്നിവരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 138 ആയി.