കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ ഒന്നാണ് എരുമേലി. എരുമേലിയിൽ ഇന്ന് മാത്രം പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 71 പേർക്കാണ്. എരുമേലി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ ഇത് ആദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലിയുടെ ഗ്രാമീണ മേഖലകളിലും കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.