കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന രീതിയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ് 'നമുക്ക് വളരാം, നന്നായി വളർത്താം' എന്ന പാരൻ്റിംഗ് ബോധവൽക്കരണ ക്യാംപെയ്ൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവരും ആ ക്യാംപെയ്നിൽ പങ്കാളികളാകണം. നമ്മുടെ കുഞ്ഞുങ്ങൾക്കായി ആ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം. കുഞ്ഞുങ്ങൾ നാളെയുടെ വെളിച്ചമാണ്. അതു കെടാതെ കാക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്തതും. അതിൽ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ "വേണ്ടാതീനങ്ങൾ"? എങ്ങനെ അതൊക്കെ ഒഴിവാക്കാം, കൂടുതൽ മെച്ചപ്പെട്ട മാതാപിതാക്കളാകാം?
An initiative on parenting by Department of Women and Child Development, Kerala Government.