എരുമേലി: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് എരുമേലിയിൽ. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ എരുമേലി ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടർപട്ടികയിൽ 35006 വോട്ടര്‍മാരാണ് ഉള്ളത്. കിഴക്കൻ മലയോര മേഖലകൾ ഉൾപ്പടെ 23 വാർഡുകളാണ് എരുമേലി ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ഏറ്റവും കുറവ് തലനാട് ഗ്രാമപഞ്ചായത്തിലും. 5618 വോട്ടർമാരാണ് ഇവിടെയുള്ളത്. ജില്ലയിലെ നഗരസഭകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോട്ടയം നഗരസഭയിലാണ്. 52 വാർഡുകളിലായി 103025 വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് പാലാ നഗരസഭയിലാണ്. 19771 വോട്ടർമാരാണ് ഇവിടെയുള്ളത്.