തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമാണ് ഇടതുമുന്നണിയുടെ വിജയത്തിന് അടിസ്ഥാനം;മാണി സി കാപ്പൻ.


പാലാ :തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമാണ് ഇടതുമുന്നണിയുടെ വിജയത്തിന് അടിസ്ഥാനം എന്ന് മാണി സി കാപ്പൻ.    സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു ഈ തിരഞ്ഞെടുപ്പിൽ ജനം നൽകിയ അംഗീകാരമാണ്  ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ  ക്ഷേമ-വികസന പ്രവർത്തനങ്ങൾ  സർക്കാർ കഴിഞ്ഞ നാലരവർഷം കൊണ്ടു ചെയ്തിട്ടുണ്ട്.

  കേരളമൊട്ടാകെ ഉണ്ടായ വിജയം ഇതാണ് സൂചിപ്പിക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചു. പാലാ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച എല്ലാ ജനപ്രതിനിധികൾക്കും, ജനാധിപത്യത്തിനു ശക്തി പകരാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങളും അനുമോദനങ്ങളും നേരുന്നതായും നാടിൻ്റെ വികസനത്തിനായി കൂട്ടായ പ്രവർത്തനങ്ങൾക്കു തുടർന്നും എല്ലാവരും പങ്കാളികൾ ആവണം എന്നും മാണി സി കാപ്പൻ പറഞ്ഞു.