കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 10 നു കോട്ടയം ജില്ലയിൽ അവധി അനുവദിച്ചി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വേതനത്തോട് കൂടി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമാണ്. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്ക് പിറ്റേന്ന് അവധി അനുവദിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ജില്ലക്ക് പുറത്തു ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യുന്നതിനായി അവധി നൽകണം. സർക്കാർ-അർദ്ധ സർക്കാർ, പൊതു മേഖല,സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, കടകൾ,ഫാക്ടറികൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അവധി ബാധകമായിരിക്കും.